ദുരിതാശ്വാസനിധി: സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചവര്‍ക്ക് അന്യനെ കുറിച്ച് നമ്മുടെ കുഞ്ഞുങ്ങള്‍ക്കുള്ള കരുതല്‍ പോലും ഇല്ലാതെ പോയി: മുഖ്യമന്ത്രി

കൊറോണ വ്യാപനത്തിന്റെ ഭാഗമായി സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കൈത്താങ്ങാവുന്നതിനും വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അഭ്യാര്‍ത്ഥിച്ചത്.

എന്നാല്‍ ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ചിലര്‍ കത്തിച്ചതായി ശ്രദ്ധയില്‍ പെട്ടു സഹജീവികളെ കുറിച്ച് നമ്മുടെ കുഞ്ഞുങ്ങള്‍ക്കുള്ള കരുതല്‍പോലും ഇല്ലാത്തവരാണ് ഇത്തരക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരക്കാരെ കുറിച്ച് പറയുമ്പോള്‍ വ്‌ളാത്തുംകരയിലെ അഞ്ചുവയസുകാരന്‍ ആര്‍ശിനെയാണ് ഓര്‍മവരുന്നത്. അഞ്ചാം ക്ലാസ് മുതല്‍ ആദര്‍ശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നത്.

ദുരിതാശ്വാസനിധി ശേഖരണത്തിന്റെ ഭാഗമായി വിഷുവിന്റെ തലേ ദിവസം വിഷുക്കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ അഭ്യാര്‍ഥിച്ചിരുന്നു വലിയ സ്വീകാര്യതയാണ് ഈ ആഹ്വാനത്തിന് കേരളത്തില്‍ ലഭിച്ചത്. ചെറുതും വലുതുമായി വലിയ തുകയാണ് കുഞ്ഞുങ്ങല്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.

സക്കാത്തും ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ അനേകായിരങ്ങള്‍ ഉണ്ട്. ക്ഷേമപെന്‍ഷനുകള്‍, വിളകള്‍ വിറ്റുകിട്ടിയ തുക, കച്ചവടത്തില്‍ നിന്നുള്ള ലാഭ വിഹിതം, ശമ്പളം, പെന്‍ഷന്‍ എന്നിങ്ങനെ വിവിധ തരത്തില്‍ അനേകായിരങ്ങളാണ് ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ തങ്ങളാല്‍ കഴിയുന്ന തുക സംഭാവന ചെയ്തത്.

ഇത്തരക്കാര്‍ കാണിക്കുന്ന കരുതലും സഹജീവി സ്‌നേഹവുമാണ് ഉത്തരവ് കത്തിച്ചവര്‍ക്കെതിരെയുള്ള കേരളത്തിന്റെ മറുപടിയെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel