പ്രവാസികളുടെ തിരിച്ചുവരവ്; കേരളം മാതൃക, മറ്റു സംസ്ഥാനങ്ങള്‍ക്ക് പിന്തുടരാമെന്ന് കേന്ദ്രം; പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അഭിനന്ദനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിനന്ദനം അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് കേന്ദ്രം കേരളത്തെ അഭിനന്ദിച്ചത്.

പ്രവാസികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ നീക്കത്തെയും കാബിനറ്റ് സെക്രട്ടറി അഭിനന്ദിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ കേരളത്തിന്റെ മാതൃക പിന്തുടരണമെന്ന് കാബിനറ്റ് സെക്രട്ടറി നിര്‍ദേശിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്രം ക്രിയാത്മകമായി ഇടപെടുമെന്ന് ക്യാബിനറ്റ് സെക്രട്ടറി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News