ക്യാന്‍സര്‍ ശസ്ത്രക്രിയ മാറ്റിവയ്ക്കാനാവില്ല, ആര്‍സിസിയില്‍ പുനരാരംഭിച്ചു; രോഗികളില്‍ കൊറോണ ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ക്യാന്‍സര്‍ ശസ്ത്രക്രിയ അധികകാലം മാറ്റിവയ്ക്കാനാവില്ലെന്നും അതിനാല്‍ ആര്‍സിസിയില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ആര്‍സിസിയില്‍ ശസ്ത്രക്രിയകള്‍ക്ക് മുന്‍പ് രോഗികള്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തും. ശസ്ത്രക്രിയക്ക് ഇടയിലും ശേഷവും ഉണ്ടാവുന്ന സ്രവങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സ്പര്‍ശിക്കേണ്ടി വരുമെന്ന കാര്യം പരിഗണിച്ചാണിത്. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് കൊവിഡ് വന്നാല്‍ പെട്ടെന്ന് ഗുരുതരമാകുന്ന അവസ്ഥയുണ്ട്. ആര്‍സിസിയിലെ കൊവിഡ് പരിശോധനാകേന്ദ്രത്തിന് ഐസിഎംആര്‍ അനുമതി കിട്ടും വരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പരിശോധനകള്‍ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News