കോഴിക്കോട്, മലപ്പുറം ജില്ലാ അതിര്‍ത്തികളിലെ ഇട റോഡുകള്‍ അടച്ചു. രണ്ട് പ്രധാന പാതകള്‍ ഒഴികെയുള്ള റോഡുകളാണ് കരിങ്കല്ലുപയോഗിച്ച് അടച്ചത്. മുക്കം പോലീസാണ് അതിര്‍ത്തികള്‍ കല്ലുകളിട്ടടച്ചത്.
കോഴിക്കോട്ടെ മലയോര മേഖലയിൽ നിന്നും മലപ്പുറവുമായി അതിര്‍ത്തികള്‍ പങ്കിടുന്ന ഇടറോഡുകളാണ് പോലീസ് അടച്ചത്. കരിങ്കല്ലുകള്‍ കൂട്ടിയിട്ടാണ് പോലീസ് അതിര്‍ത്തികള്‍ അടച്ചിരിക്കുന്നത്.
തോട്ടുമുക്കം വാലില്ലാപുഴ , തോട്ട്മുക്കം തേക്കിൻചുവട്, തോട്ട് മുക്കം എടക്കാട്ട്പറമ്പ കൊടിയത്തൂർ പഴംപറമ്പ് തുടങ്ങി മുക്കത്ത് നിന്ന് മലപ്പുറത്തേക്ക് പോകാവുന്ന ആറ്
വഴികളാണ് ഈ രീതിയില്‍ പോലീസ് അടച്ചത്.
റെഡ് സോണ്‍ മേഖലകളിലേക്കും പുറത്തേക്കുമുള്ള യാത്ര കര്‍ശനമായി തടഞ്ഞ സാഹചര്യത്തിലാണ് പോലീസിന്‍റെ നടപടി.
കുഴിനക്കിപ്പാറ പാലം, എരഞ്ഞി മാവ് ചെക്ക് പോസ്റ്റുകൾ വഴിയാണ് ഇപ്പോള്‍ മലപ്പുറത്ത് നിന്ന് വരുന്നവരെ കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നത്. അതും മതിയായ രേഖകളുള്ളവരെ മാത്രം.

Get real time update about this post categories directly on your device, subscribe now.