മാധ്യമസ്ഥാപനങ്ങള്‍ തൊഴിലാളികളെ പിരിച്ചു വിടാനോ ശമ്പളം നിഷേധിക്കാനോ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി; അവര്‍ ആരോഗ്യപ്രവര്‍ത്തകരുമായി തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി അവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമസ്ഥാപനങ്ങള്‍ ഈ ഘട്ടത്തില്‍ തൊഴിലാളികളെ പിരിച്ചു വിടാനോ ശമ്പളം നിഷേധിക്കാനോ ശ്രമിക്കരുത്. ആരോഗ്യപ്രവര്‍ത്തകരുമായി മാധ്യമപ്രവര്‍ത്തകര്‍ തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. വാര്‍ത്താശേഖരണത്തില്‍ അവര്‍ക്ക് തടസമുണ്ടാവരുതെന്ന് പൊലീസിനെ അറിയിച്ചു.പിആര്‍ഡിയില്‍ നിന്നും മാധ്യമങ്ങള്‍ക്ക് നല്‍കേണ്ട കുടിശ്ശിക ഉടന്‍ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here