വയസ് 84, വൃക്കരോഗം, നിലഗുരുതരം: എന്നിട്ടും അബൂബക്കര്‍ രോഗമുക്തി നേടി: അഭിമാനനേട്ടമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന 84കാരന്‍ രോഗമുക്തി നേടിയത് സംസ്ഥാനത്തിന് നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വൃക്ക രോഗമുള്‍പ്പെടെ ഗുരുതര നിലയിലായിരുന്ന അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ആരോഗ്യപ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറയുന്നു:

”കൊവിഡ് ബാധിച്ച് അതീവ ഗുരുതരവാസ്ഥയിലായിരുന്ന 84കാരനായ കൂത്തുപറമ്പ് സ്വദേശി മൂരിയാട് അബൂബക്കര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതു സംസ്ഥാനത്തിന് നേട്ടമാണ്. 60 വയസിന് മുകളില്‍ പ്രായമുള്ളവരെല്ലാം ഹൈ റിസ്‌കിലാണ്. വൃക്കരോഗമടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ള അബൂബക്കര്‍ ആരോഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് മടങ്ങി എത്തിയത് നാടിന് അഭിമാനകരമാണ്.
ഇതിനായി പ്രയത്‌നിച്ച ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു.”

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം, കൊല്ലം എന്നി ജില്ലകളിലുളള മൂന്നുപേര്‍്ക്കും കണ്ണൂരിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇന്ന് ഏഴുപേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News