എസ്എഫ്ഐ ചാല ഏരിയ കമ്മിറ്റി തയ്യാറാക്കുന്ന ഓൺലൈൻ മാഗസിൻ അതിജീവനത്തിന്റെ അക്ഷരങ്ങളുടെ മുഖചിത്രം വട്ടിയൂർകാവ് എംഎൽഎ
വി കെ പ്രശാന്ത് തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു.
ഇതിന്റെ ഔദ്യോഗികമായിട്ടുള്ള പ്രകാശനം വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് പ്രകാശനം നിർവഹിച്ചത്.
ഈ ലോക്ഡൗൺ കാലഘട്ടത്തിൽ അക്ഷരങ്ങളിലേക്കുള്ള ദൂരം കുറയ്ക്കുക എന്ന ആശയമാണ് ഇത്തരത്തിൽ ഒരു മാഗസിൻ തയ്യാറാക്കിയതിന് പിന്നിലുള്ളത്.
പത്തോളം ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളിൽ നിന്നുള്ള പ്രാതിനിധ്യത്തോട് കൂടിയാണ് സംഘാടകർ ഈ മാഗസിൻ പൂർത്തിയാക്കിയിരിക്കുന്നത്.
മുഴുവൻ പ്രവർത്തനങ്ങളും ഓൺലൈൻ മാതൃകയിലാണ് ചെയ്തിട്ടുള്ളത് കഥകളും കൃതികളും ക്ഷണിച്ചത് വാട്സ്ആപ്പ് വഴിയാണ്.

Get real time update about this post categories directly on your device, subscribe now.