മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബാലസംഘം ശേഖരിച്ച് നല്‍കിയത് 10,65,397 രൂപ

തിരുവനന്തപുരം: കുട്ടികളുടെ സംഘടനയായ ബാലസംഘം പ്രവർത്തകർക്ക് വിഷു കൈനീട്ടമായി ലഭിച്ച 10,65,397 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

വിഷു കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് ബാലസംഘം അംഗങ്ങള്‍ തുക സ്വരൂപിച്ചത്.

ന്യൂസിലന്‍ഡില്‍ കൂട്ടുകാരുമൊത്തു നവോദയ ബാലസംഘം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന അബിയുടെ കുടുക്ക ശേഖരണമായ 5000 രൂപയും ഇതില്‍ ഉള്‍പെടും.

തുക ജില്ല തിരിച്ചു –

കാസര്‍ഗോഡ് – 7250
കണ്ണൂര്‍ – 780296
കോഴിക്കോട് – 7350
വയനാട് – 3464
മലപ്പുറം – 33250
പാലക്കാട് – 53784
തൃശ്ശൂര്‍ – 14272
എറണാകുളം – 35501
ഇടുക്കി – 7250
കോട്ടയം – 5000
ആലപ്പുഴ – 42710
പത്തനംതിട്ട – 10000
കൊല്ലം – 43690
തിരുവനന്തപുരം – 21580

ആകെ = 1065397

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News