പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ അനുമതി

പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ട് വരാൻ അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

കോവിഡ് ബാധിതരല്ലാതെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ കൊണ്ട് വരുന്നതിൽ ഉത്തരവ് ഇല്ലാത്തതിനാൽ ഇന്ത്യയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ മടക്കി കൊണ്ട് പോകേണ്ട അവസ്ഥയെന്ന് നേരത്തെ കൈരളി ന്യൂസ്‌ വാർത്ത നൽകിയിരുന്നു.

മൃതദേഹങ്ങൾ കൊണ്ട് വരാൻ അനുവദിക്കണം എന്ന് കേരള സർക്കാരും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

നിലവിലെ ഉത്തരവ് പ്രകാരം കോവിഡ് അല്ലാത്ത കാരണങ്ങളാൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാം .

ഹൃദയാഘാതം അടക്കമുള്ള കാരണങ്ങളാല്‍ ഒട്ടേറെ പ്രവാസികള്‍ മരിക്കുന്നുണ്ട്. ഇവരെ അവസാനമായി കാണാന്‍ ആഗ്രഹിക്കുന്ന ബന്ധുക്കൾക്കും ഉറ്റവർക്കും ആശ്വാസമാവുകയാണ് പുതിയ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here