കോവിഡ് ബാധിച്ച 84 വയസുകാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിന് മന്ത്രി ടി.പി രാമകൃഷ്ണന്റെ അഭിനന്ദനം

കോഴിക്കോട് മെഡിക്കല്‍ കോളേജിന് മന്ത്രി ടി.പി.രാമകൃഷ്ണന്റെ അഭിനന്ദനം. കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 84 വയസുകാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റു ജീവനക്കാരെയും മന്ത്രി ടി.പി.രാമകൃഷ്ണന്‍ അഭിനന്ദിച്ചു.

60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സാഹചര്യത്തിലാണ് ഗുരുതരമായ മറ്റു രോഗങ്ങള്‍ കൂടി ഉണ്ടായിരുന്ന 84 കാരനായ കൂത്തുപറമ്പ് മൂരിയാട് സ്വദേശി അബൂബക്കര്‍ കോവിഡ് മുക്തനായി ആശുപത്രി വിട്ടത്.

ഈ വിജയത്തിനായി അക്ഷീണം പരിശ്രമിച്ച എല്ലാവരെയും മന്ത്രിഅഭിനന്ദിച്ചു. കേരളത്തിന്റെ സുശക്തമായ പൊതുജനാരോഗ്യ സംവിധാനത്തിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെ ത്യാഗനിര്‍ഭരമായ സേവനത്തിന്റെയും നേട്ടമാണിത്.

കോവിഡ് ഉള്‍പ്പെടെ എല്ലാ മാരക രോഗങ്ങള്‍ക്കും എതിരെ പൊരുതുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി നടത്തി വരുന്നത്. അതിവിദഗ്ധ ചികിത്സാ സൗകര്യങ്ങള്‍ ആശുപത്രിയിലുണ്ട്.

ആത്മസമര്‍പ്പണ സന്നദ്ധതയോടെ സേവന രംഗത്ത് നിലയുറപ്പിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരെയും ആരോഗ്യ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു.

കോവിഡിനെതിരായ കേരളത്തിന്റെ മുന്നേറ്റത്തിന് അഭിമാനകരമായ ഈ നേട്ടം ഊര്‍ജ്ജം പകരുമെന്ന് മന്ത്രി പറഞ്ഞു. അതീവ ഗുരുതരാവസ്ഥയില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയ അബുബക്കറിന് മന്ത്രി ആശംസകള്‍ നേര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel