ശമ്പള വിതരണം സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കുന്നവരെ ചരിത്രമോര്‍മിപ്പിച്ച് അനീസ ഇക്ബാല്‍

കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കത്തിച്ച കെപിഎസ്ടിഎ നേതാക്കളെയും പ്രവര്‍ത്തകരെയും ചരിത്രമോര്‍മിപ്പിച്ച് അനീസ ഇക്ബാല്‍.

ലോകമാകെ അനിതര സാധാരണമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത് ഈ കാലഘട്ടത്തെ തരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടികള്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്യേണ്ടത്.

ഇന്ന് സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചവര്‍ 2002 ല്‍ യാതൊരു അസാധാരണ സാഹചര്യവും ഇല്ലാതിരുന്ന സമയത്തും ഡിഎ ഉള്‍പ്പെടെയുള്ള അനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്നതിനെതിരെ ഭരണപക്ഷ സംഘടനകള്‍ വരെ സമരത്തിനിറങ്ങിയിരുന്നു സമരം നീണ്ടപ്പോള്‍ പൊതുജനങ്ങളുടെ സഹായമുണ്ടായത് മറക്കരുതെന്നും ഓര്‍മപ്പെടുത്തി.

രാഷ്ട്രീയ താല്‍പര്യംകൊണ്ടല്ല ദുരിതകാലത്ത് ഒപ്പം നില്‍ക്കണമെന്ന ബോധ്യത്തിലാണ് തന്നെപ്പോലെ പലരും ഈ നിര്‍ദേശങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതെന്നും അനീസ ഇക്ബാല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News