ശബരീനാഥന്‍ എംഎല്‍എ തുടങ്ങിയ വെബ്‌പേജ് ആളുകളുടെ വിവരം ചോര്‍ത്തുന്നതായി ആക്ഷേപം; സ്വകാര്യവിവരങ്ങള്‍ നല്‍കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശങ്കയില്‍; ശബരിനാഥനെതിരെ വിജിലന്‍സിന് പരാതി

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എ നല്‍കിയ വെബ് പേജില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ ചോരുമെന്ന് ആശങ്ക. വെബ് പേജിന് പ്രാഥമിക സുരക്ഷ പോലുമില്ലെന്ന് സൈബര്‍ വിദഗ്ദര്‍. വെബ്‌സൈറ്റിന്റെ സെര്‍വ്വര്‍ സ്ഥിതി ചെയ്യുന്നത് അമരിക്കയില്‍.

പ്രതിഷേധത്തിന്റെ ഭാഗമായി ഫോട്ടോ അടക്കമുളള സ്വകാര്യ വിവരങ്ങള്‍ നല്‍കിയ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശങ്കയില്‍. സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് നല്‍കാന്‍ ഇടനിലനിന്ന ശബരിനാഥനെതിരെ വിജിലന്‍സിന് പരാതി.

സ്പ്രീംക്ലറിനെതിരെ പ്രതിഷേധം രേഖപ്പെടുത്താന്‍ ശബരിനാഥ് ഒരു വെബ് പേജ് തന്റെ ഫേയിസ് ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. വെബ്‌പേജില്‍ ലോഗിന്‍ ചെയ്യാന്‍ പേരും ഫോട്ടോയും പങ്കുവയ്ക്കണം. എന്നാല്‍ വെബ് പേജിന് പ്രാഥമികമായ സുരക്ഷപോലുമില്ല. സാധാരണ ഒരു വെബ് സൈറ്റില്‍ യൂസര്‍ എമിഗ്രന്റ് ഉണ്ടാകും. അതോടൊപ്പംതന്നെ പ്രൈവസി പോളിസിയും ഇതില്‍ രേഖപ്പെടുത്തും. എന്നാല്‍ ശബരിനാഥന്റെ വെബ് സൈറ്റില്‍ ഇവ രണ്ടുമില്ല.

അമേരിക്കന്‍ കമ്പനിയായ ഫാസ്റ്റ്‌ലിയാണ് വെബ്‌സൈറ്റിന്റെ സെര്‍വര്‍. ഫാസ്റ്റ്‌ലി നല്‍കുന്ന പ്രധാന സേവനങ്ങളിലൊന്ന് ഇമേജ് ഒപ്പ്റ്റിമൈസേഷനാണ്. അതുകൊണ്ടുതന്നെ കമ്പനിയുടെ കൈവശം കിട്ടുന്ന ചിത്രങ്ങള്‍ക്ക് വലിയ വിലയുണ്ട്. വിഷയത്തിലെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഒരു പറ്റം ചെറുപ്പക്കാര്‍ വിജിലന്‍സിന് പരാതി നല്‍കിയത്.

ശബരിനാഥിന്റെ വെബ്‌സൈറ്റിന് പ്രാഥമിക സുരക്ഷപോലും ഇല്ലെന്നിരിക്കേ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്ന ബ്രൗസറിലെ രേഖകള്‍ ചോര്‍ത്താം. പൗരന്റെ അനുവാദമില്ലാതെയാണ് ഇത്തരത്തില്‍ ചോര്‍ത്താന്‍ കഴിയുക. വിവര സുരക്ഷയേക്കുറിച്ച് ബോധ്യമുള്ള ശബരിനാഥന്‍ ഇത്തരത്തിലുള്ള പ്രവൃത്തി ദുരൂഹത ഉയര്‍ത്തുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News