ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ പഠനശാലയൊരുക്കി കോളേജ് അധ്യാപകരുടെ മാതൃക

കണ്ണൂര്‍: ലോക്ക്ഡൗണ്‍ കാലത്ത് വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ ഓണ്‍ലൈന്‍ പഠനശാലയൊരുക്കി കോളേജ് അധ്യാപകരുടെ മാതൃക. എയ്ഡഡ് കോളേജ് അധ്യാപക സംഘടനയായ എകെപിസിടിഎ ആണ് ഓണ്‍ലൈന്‍ പഠനത്തിന് അവസരം ഒരുക്കിയത്. കണ്ണൂര്‍,കാലിക്കറ്റ്,എം ജി,കേരള യൂണിവേസിറ്റികളുടെ 65 പ്രോഗ്രാമുകളാണ് 1100 ഓളം അധ്യാപകര്‍ ഓണ്‍ലൈന്‍ ആയി പഠിപ്പിക്കുന്നത്.

ലോക്ക് ഡൗണ്‍ കാലത്ത് വെറുതെ ഇരിക്കുകയല്ല എകെപിസിടിഎയില്‍ അംഗങ്ങളായ കോളേജ് അധ്യാപകര്‍ഉന്നത വിദ്യാഭ്യാസ മേഖല നിശ്ചലമാകാതിരിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയാണ്. കേരളത്തിലെ നാല് പ്രധാന സര്‍വകലാശാലകളുടെ ഇരുന്നൂറോളം കോഴ്സുകളിലെ പാഠഭാഗങ്ങളാണ് ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴി പഠിപ്പിക്കുന്നത്.

എല്ലാ പ്രോഗ്രാമുകള്‍ക്കും പ്രത്യേകം ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് അത് വഴി പഠിപ്പിക്കുന്നത്.നാല് ദിവസത്തിനകം മുക്കാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഗ്രൂപ്പുകളില്‍ അംഗങ്ങളായി കഴിഞ്ഞു.സംശയ നിവാരണത്തിനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്.

ഓരോ പ്രോഗ്രാമുകള്‍ക്കും പ്രത്യേക കോഴ്‌സ് കോ ഓര്‍ഡിനേറ്റര്‍മാരും ഉണ്ട്. ലോക്ക് ഡൗണ്‍ നീണ്ടു പോകുന്ന സാഹചര്യത്തില്‍ കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പാഠശാല അനുഗ്രഹമായി മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News