ശാരീരിക അകലം പാലിച്ചുക്കൊണ്ട് ഒരു കലോത്സവം; ശ്രദ്ധേയമായി ‘മിഴിപ്പൂരം’

തിരുവനന്തപുരം: ലോക്ക് ഡൗണ്‍കാലത്ത് ഒണ്‍ലൈനായി കലോത്സവം നടത്തി തട്ടത്തുമല ഗവണ്‍മെന്റ് എച്ച്.എസ്.എസ്. സ്‌കൂളിലെ യൂട്യൂബ് ചാനലായ മിഴിയിലൂടെയാണ് കലോത്സവത്തിന് തുടക്കമായത്. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മിഴിപ്പൂരം എന്നു പേരിട്ടിരിക്കുന്ന കലോത്സവം ഉദ്ഘാടനം ചെയ്തത്.

ശാരീരിക അകലം പാലിച്ചുക്കൊണ്ട് ഒരു കലോത്സവം. തിങ്ങി നില്‍ക്കുന്ന കാണികളില്ലെങ്കിലും ആയിരക്കണക്കിനു പേര്‍ കാണുന്ന കലാപ്രകടനങ്ങള്‍. കലാകാരന്മാര്‍ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്നത് യൂട്യൂബ് ചാനലിലൂടെ.

തട്ടത്തുമല ഗവണ്‍മെന്റ് എച്ച്.എസ്.എസിനിത് കലോത്സവ കാലംകൂടിയാണ്. സ്‌കൂളിലെ യൂട്യൂബ് ചാനലായ മിഴിയിലൂടെയാണ് കലോത്സവം സംഘടിപ്പിക്കുന്നത്. മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ യൂട്യൂബ് വീഡിയോയിലൂടെ തന്നെ കലോത്സവം ഉദ്ഘാടനം ചെയ്തു.

മിഴിപ്പൂരം എന്നാണ് കലോത്സവത്തിന് പേരിട്ടിരിക്കുന്നത്. കുട്ടികളുടെ അയച്ചു കൊടുക്കുന്ന കലാപ്രകടനങ്ങള്‍ സ്‌കൂളിന്റെ യൂട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിക്കും. വിധികര്‍ത്താക്കള്‍ക്ക് യൂട്യൂബ് ലിംഗും കൈമാറും. ചലച്ചിത്രതാരം മിഥുന്‍ രമേശും ഫെയിസ് ബുക്കിലൂടെ കലോത്സവത്തിന് ആശംസകള്‍ നേര്‍ന്നു.

നൂറ്റിപ്പത്തോളം കുട്ടികള്‍ കലോത്സവത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പദ്യപാരയണം മുതല്‍ ടിക്ക് ടോക്ക് ഗാനാലാപനം അടക്കം നാല്‍പതിനങ്ങളിലാണ് മത്സരം നടക്കുന്നത്. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ പാസ്റ്റ് ആണ് കലോത്സവത്തിന്റെ സംഘാടനവും സാങ്കേതിക സഹായവും നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News