‘മാതൃകയാക്കാം ഈ സംസ്ഥാനത്തെ’; കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ പ്രശംസിച്ച് റഷ്യന്‍ ചാനല്‍; വീഡിയോ

കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ പലവട്ടം പ്രശംസിക്കപ്പെട്ടുകഴിഞ്ഞു. വാഷ്ങ്ടണ്‍ പോസ്റ്റിലും ദ ഗാര്‍ഡിയനിലുമടക്കം ലോകം ശ്രദ്ധിക്കുന്ന മാധ്യമങ്ങളിലെല്ലാം നമ്മുടെ സംവിധാനങ്ങളെപ്പറ്റി വാര്‍ത്തകള്‍ വന്നു.

ഇപ്പോളിതാ റഷ്യന്‍ ടെലിവിഷന്‍ ചാനലായ ‘ റഷ്യന്‍ ടെലിവിഷനി’ ലാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് വിശദമായ വാര്‍ത്ത വന്നിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തില്‍ മെച്ചപ്പെട്ട സംവിധാനങ്ങളുള്ളതും പിന്നോക്കം നില്‍ക്കുന്നതുമായ സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് ചാനല്‍ വിശദീകരിക്കുന്നു. ജനസംഖ്യയുടെ പകുതിയില്‍ അധികം സ്ത്രീകള്‍ ഉള്ള നാടാണ് കേരളം. എടുത്തുപറയേണ്ടത് അതില്‍ നല്ലൊരു ശതമാനം സ്ത്രീകളും കുടുംബശ്രീ എന്ന കൂട്ടായ്മയുടെ ഭാഗമാണ്.

വുഹാനില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ സര്‍ക്കാരും മന്ത്രി കെ കെ ശൈലജയും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് തുടങ്ങി. ഫാന്റസിയായി രാഷ്ട്രീയത്തെ കാണുന്നവരല്ല, പകരം ശാസ്ത്രീയമായ രീതികള്‍ സ്വീകരിക്കുന്നവരാണ് കെ കെ ശൈലജ അടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നും ചാനല്‍ പ്രശംസിക്കുന്നു.

പൊതുജനങ്ങള്‍ക്ക് വൈറസിനെപ്പറ്റിയുള്ള അവബോധം ഉണ്ടാക്കിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ വേഗത എടുത്ത് പറയേണ്ടതാണ്. അതുകൊണ്ടുതന്നെ രോഗം ബാധിച്ചവരും ജീവഹാനി ഉണ്ടായവരും വളരെ കുറവാണ്. കേരളം ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരാണ് ഭരിക്കുന്നത്. ജനങ്ങളുടെ ക്ഷേമമാണ് പ്രധാന ലക്ഷ്യം.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെയോ മറ്റ് സംസ്ഥാനങ്ങളുടെയോ രീതിയല്ല കേരളം ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. ഒരാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത് എന്ന് നിര്‍ബന്ധമുള്ള സര്‍ക്കാരാണ് കേരളത്തിലുള്ളത്. ഇതിനായി വളരെ ലളിതാമയ കാര്യമാണ് ചെയ്തിട്ടുള്ളത്.

എല്ലാ തദ്ദേശസ്ഥാപനങ്ങളും കമ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചു, ആലോചിക്കുമ്പോള്‍ എളുപ്പമായിത്തോന്നാം. പക്ഷേ ലോത്തൈാരിടത്തും ഇങ്ങനെയൊരു ചിന്ത ഒരു ഭരണസംവിധാനത്തിനും തോന്നിയിട്ടില്ല എന്നത് എടുത്ത് പറയേണ്ടതാണ് ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News