ലോക്ക് ഡൗണില്‍ ഇളവ്; പ്രാദേശിക മേഖലകളില്‍ കടകള്‍ തുറന്നു

ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയതോടെ സംസ്ഥാനത്തെ പ്രാദേശിക മേഖലകളില്‍ കടകള്‍ തുറന്നു.

നഗരപ്രദേശങ്ങളിലും ഹോട്ട് സ്‌പോട്ടുകളിലും നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കടകള്‍ തുറക്കില്ല. ഷോപ്പ് ആന്റ് എക്സ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത ഷോപ്പുകള്‍ക്ക് മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.

ലോക്ക്ഡൗണില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഇളവുകളുടെ അടിസ്ഥാനത്തിലാണ് അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കൊപ്പം മറ്റു കടകളും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പരിധിക്ക് പുറത്തുള്ള മാളുകള്‍ ഒഴികെയുള്ള കടകള്‍ തുറന്നു. അനുമതിയില്ലാതെ തുറന്ന ഷോപ്പുകള്‍ പൊലീസ് ഇടപെട്ട് അടപ്പിച്ചു. ഒരുമാസത്തില്‍ അധികമായി അച്ചിട്ടിരുന്ന കടകള്‍ അണുവിമുക്തമാക്കിയതിന് ശേഷമാണ് തുറക്കാന്‍ അനുമതി നല്‍കിയത്.

മാളുകള്‍, സിനിമാശാലകള്‍, ചന്ത, ബാര്‍ബര്‍ ഷോപ്പ്, പാര്‍ക്കുകള്‍, റസ്റ്റോറന്റ്കള്‍ ജിംനേഷ്യം തുടങ്ങിയവയ്ക്കു പ്രവര്‍ത്തനാനുമതിയില്ല. മദ്യവില്‍പ്പന ഒരു കാരണവശാലും അനുവദിക്കില്ല. തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏല്‍പ്പെടുത്തിയിട്ടുണ്ട്.

ലോക്ക് ഡൗണില്‍ ഇളവുണ്ടെങ്കിലും പൊലീസ് പരിശോധ കര്‍ശനമായി തുടരുന്നുണ്ട്. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങാന്‍ പൊലീസ് അനുവദിക്കില്ല. കൂടാതെ ആള്‍ക്കൂട്ടം കൂടുന്ന പൊതുപരിപാടികള്‍ ചടങ്ങുകള്‍, ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ എന്നിവക്കുള്ള നിയന്ത്രണങ്ങളും തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News