സ്വന്തം ആവശ്യങ്ങള്‍ മാറ്റിവയ്ക്കാം, പക്ഷേ നാടിന്റെ കാര്യങ്ങള്‍ നടക്കേണ്ടെ?; മോളമ്മ ടീച്ചര്‍ ചോദിക്കുന്നു

ശമ്പളത്തിന്റെ ഒരു വിഹിതം ദുരിതാശ്വാസനിധിയിലേക്ക് മാറ്റിവയ്ക്കണമെന്ന ഉത്തരവിന്റെ പകര്‍പ്പ് ഒരുവിഭാഗം അധ്യാപകര്‍ കത്തിക്കുമ്പോള്‍ മോളമ്മ ടീച്ചര്‍ കുടുംബശ്രീ സമൂഹ അടുക്കളയില്‍ തിരക്കിലായിരുന്നു. നികുതിപ്പണത്തില്‍നിന്ന് ശമ്പളം എണ്ണിവാങ്ങുന്നവര്‍ ഉത്തരവ് കത്തിച്ചതൊന്നും അതിനാല്‍ ഇവരറിഞ്ഞില്ല.


വടക്കന്‍ വെളിയനാട് ഗവ. എല്‍പി സ്‌കൂളിലെ പ്രീപ്രൈമറി അധ്യാപിക മോളമ്മയുടെ പ്രതിമാസ വരുമാനം പിടിഎ നല്‍കുന്ന 5000 രൂപ മാത്രമാണ്. എന്നിട്ടും ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു.ചെത്തുതൊഴിലാളിയായ കാവാലം നാലുപറയില്‍ സതീഷിന്റെ ഭാര്യ മോളമ്മ 2005-10 ഭരണസമിതിയില്‍ മൂന്നു വര്‍ഷം കാവാലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പ്ലസ്ടുക്കാരി അപര്‍ണയും ഒമ്പതില്‍ പഠിക്കുന്ന അഞ്ജനയും മക്കള്‍. അടച്ചുപൂട്ടലായതിനാല്‍ സതീഷിന് ജോലിയില്ല. സ്‌കൂള്‍ അടവായതിനാല്‍ മോളമ്മയ്ക്കും വരുമാനമില്ല.

സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞാല്‍ തീരാത്തത്ര. സൗജന്യ റേഷന്‍ ലഭിച്ചതിനാല്‍ പട്ടിണിയില്ലാതെ കഴിയാം. സ്വന്തം ആവശ്യങ്ങള്‍ മാറ്റിവയ്ക്കാം, പക്ഷേ നാടിന്റെ കാര്യങ്ങള്‍ നടക്കേണ്ടെ?- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനുള്ള തീരുമാനത്തെക്കുറിച്ച് മോളമ്മ പറയുന്നതിങ്ങനെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News