ഡെറ്റോളും ലൈസോളും കുത്തിവയ്ക്കല്ലേ! ട്രംപിന്റെ മണ്ടന്‍ പരാമര്‍ശങ്ങള്‍ക്കെതിരെ ഉല്‍പാദകര്‍

തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ശരീരത്തില്‍ കുത്തിവയ്ക്കരുതെന്ന അഭ്യര്‍ത്ഥനയുമായി അണുനാശിനികളായ ലൈസോള്‍, ഡെറ്റോള്‍ എന്നിവയുടെ ഉല്‍പാദകര്‍. കോവിഡ് – 19 ചികിത്സയ്ക്ക് ഇവ ശരീരത്തില്‍ കുത്തിവച്ച് പരീക്ഷണം നടത്തിക്കൂടെ എന്ന് കഴിഞ്ഞ ദിവസം ട്രംപ് ചോദിച്ചത് വിവാദമായിരുന്നു.

അണുനാശിനികള്‍ക്ക് കോവിഡ് വൈറസിനെ മുപ്പതു സെക്കന്റിനുള്ളില്‍ നശിപ്പിക്കാന്‍ കഴിയുമെന്ന് പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു ട്രംപിന്റെ നിര്‍ദേശം. തങ്ങളുടെ ഉത്പന്നങ്ങള്‍ കഴിക്കരുതെന്ന് ഉപദേശം നല്‍കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ലൈസോള്‍, ഡെറ്റോള്‍ തുടങ്ങിയ അണുനശീകരണ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനി.

വീര്യമേറിയ പ്രകാശരശ്മികള്‍ ഉപയോഗിച്ച് രോഗിയുടെ ശരീരത്തിലെ വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലേ എന്ന കാര്യം പരീക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News