സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് പരിശോധനകള്‍ നടത്തും; തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പ്രത്യേക ക്വാറന്റൈന്‍ സംവിധാനങ്ങള്‍; ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ ആര്‍ക്കും ഭക്ഷണം മുടങ്ങരുതെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് പരിശോധന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.

തിരിച്ചെത്തുന്ന പ്രവാസികളെ പാര്‍പ്പിക്കാന്‍ പ്രത്യേക ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഒരുക്കും. ഹോട്ട്‌സ്‌പോട്ട് പ്രദേശത്ത് ഭക്ഷണം വീടുകളില്‍ എത്തിക്കുന്നതില്‍ വീഴ്ച പാടില്ല.

അതിര്‍ത്തി ജില്ലകളില്‍ കര്‍ശന സുരക്ഷ ഉറപ്പാക്കും. കാടുകളിലൂടെ സംസ്ഥാനത്തെയ്ക്ക് ആളുകള്‍ എത്തുന്നത് തടയാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു യോഗം. കലക്ടര്‍മാരും എസ്.പിമാരും മെഡിക്കല്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News