മലയാളിയെ കുവൈത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം എടപ്പാള്‍ സ്വദേശിയെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അയിലക്കാട് പുളിക്കത്തറ വീട്ടില്‍ പ്രകാശനെ(45)യാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആറുമാസങ്ങള്‍ക്ക് മുമ്പാണ് പുതിയ വിസയില്‍ പ്രകാശന്‍ കുവൈത്തിലെത്തിയത്. തുടര്‍ന്ന് അവിടെ സുഹൃത്തുക്കള്‍ക്കൊപ്പം സബാഹ് സാലിമില്‍ താമസിക്കുകയായിരുന്നു.

സബാഹ് സാലിം ബ്ലോക്ക് 3 പ്രദേശത്തെ താമസിക്കുന്ന കെട്ടിടത്തിലെ കോണിപ്പടിയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News