ലോക്ക്ഡൗണ്‍ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് തൃശൂർ പൂരത്തിന് കൊടിയേറി

ലോക്ക്ഡൗണ്‍ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് തൃശൂർ പൂരത്തിന് കൊടിയേറി. തൃശൂർ പൂര ചരിത്രത്തിൽ ആദ്യമായി ആഘോഷങ്ങൾ പൂർണ്ണമായും ഒഴിവാക്കിയാണ് ഈ വർഷത്തെ പൂരത്തിന്റെ ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായത്.

5 പേർ മാത്രമാണ് തൃശൂർ പൂര കൊടിയേറ്റ ചടങ്ങുകളുടെ ഭാഗമായത്. ആളും ആരവും ഗജ വീരന്മാരും ഇല്ലാതെ ചരിത്രത്തിൽ ആദ്യമായാണ് തൃശൂർ പൂരത്തിന് ഇങ്ങനെ ഒരു തുടക്കം.

രാജ്യം സമ്പൂർണ്ണ ലോക് ഡൗണിലേക്ക് നീങ്ങിയതോടെ തൃശൂർ പൂരം ചടങ്ങുകൾ മാത്രമാക്കി ചുരുക്കാൻ വിവിധ ദേവസ്വങ്ങളും സർക്കാരുമായി നടത്തിയ ചർച്ചയിൽ ഐഖ്യകണ്ടേന തീരുമാനിച്ചിരുന്നു.

പൂരങ്ങളുടെ പൂരത്തിന് തുടക്കം കുറിച്ച് രാവിലെ തിരുവമ്പാടി ക്ഷേത്രത്തിൽ ആദ്യം കൊടി ഉയർത്തി.തൊട്ട് പിന്നാലെ പറമേക്കാവിലും കൊടി ഉയർന്നു. സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാണ് മുഴുവൻ ചടങ്ങുകളും പൂർത്തിയാക്കിയത്

ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിക്കപ്പെടാതിരിക്കാൻ കർശന ജാഗ്രതയിലാണ് പൊലീസും. 5 പേരിൽ കൂടുതൽ ആരെയും ക്ഷേത്ര പരിസരത്തേക്ക് പൊലീസ് കടത്തി വിട്ടില്ല

എല്ലാ സുരക്ഷാമുൻകരുതലും സ്വീകരിച്ചുള്ള ഈ വർഷത്തെ പൂരം തൃശൂർ പൂരത്തിന്റെ ചരിത്രത്തിലെ ഒരു നാഴികകല്ലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here