കോവിഡ് 19 ബാധിച്ച് പശ്ചിമ ബംഗാളിൽ ആരോഗ്യ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ മരിച്ചു

കോവിഡ് 19 രോഗം ബാധിച്ച് പശ്ചിമ ബംഗാളിൽ ആരോഗ്യ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ മരിച്ചു. ഡോ. ബിപ്ലവ് കാന്തി ദാസ് ഗുപ്തയാണ് മരിച്ചത്.

കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച്ച രാത്രിയായിരുന്നു അന്ത്യം. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കോവിജ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആവശ്യത്തിന് ആരോഗ്യപ്രവർത്തകർ ഇല്ലാത്തത് സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.

611 പേർക്കാണ് ബംഗാളിൽ ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 18 പേർ മരിച്ചു. 105 പേരാണ് രോഗമുക്തിനേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here