ഇടുക്കിയില്‍ ഇന്നുമാത്രം കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേര്‍ക്ക്

ഇടുക്കിയില്‍ ഇടുക്കിയില്‍  ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം  ജില്ലയില്‍  ഇത്രയധികം  പേര്‍ക്ക്  രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം

ഇതോടെ  ഇടുക്കിയില്‍    ആകെ രോഗം ബാധിച്ചവരുടെ എണ്ണം 20 ആയി. സംസ്ഥാനത്ത് ഇന്ന് 11 പേർക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചത്.

ഇടുക്കി ജില്ലയിൽ നിന്നുമുള്ള 6 പേർക്കും കോട്ടയം ജില്ലയിൽ നിന്നുള്ള 5 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരിൽ ഒരാൾ വിദേശത്തുനിന്നും (സ്പെയിൻ) രണ്ട് പേർ തമിഴ്‌നാട്ടിൽ നിന്നും വന്നതാണ്.

3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഒരാൾ ഡോക്‌ടറാണ്. കോട്ടയം ജില്ലയിലെ ഒരാൾ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.

അതിൽ രണ്ട് പേർ ആരോഗ്യ പ്രവർത്തകരാണ്. സംസ്ഥാനത്ത് 4 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.

ഇതോടെ 342 പേരാണ് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News