മുംബൈയിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർ കൊറോണ ബാധിച്ച് മരിച്ചു

മഹാരാഷ്ട്രയിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് പടരുന്നത് പോലെ തന്നെ ആശങ്കയുണ്ടാക്കുന്നതാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ വ്യാപകമാകുന്ന രോഗബാധ. ഇന്നലെ വരെ മഹാരാഷ്ട്ര പൊലീസിലെ 96 ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്ന് മുംബൈയിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥന്മാർ കൊറോണ ബാധിച്ചു മരണമടഞ്ഞത് പ്രതിരോധ പ്രവർത്തനത്തിൽ മ്ലാനത പടർത്തിയിട്ടുണ്ട്.

കാമോത്തേയിൽ നിന്നുള്ള പോലീസ് കോൺസ്റ്റബിളിന്റെ (53) മരണത്തിന് പുറകെ സാന്റാക്രൂസ് ഈസ്റ്റിലെ വക്കോള സ്റ്റേഷനിലെ ഒരു കോൺസ്റ്റബിളും (57) മരണപ്പെട്ടതോടെ പോലീസ് വകുപ്പിൽ വലിയ ആശങ്കയാണ് പടർന്നിരിക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ കൊറോണ ബാധിച്ചതിന് ശേഷമുള്ള ആദ്യ മരണം സാന്റാക്രൂസിൽ റിപ്പോർട്ട് ചെയ്തതിന് തൊട്ടു പുറകെയാണ് കാമോത്തേയിൽ നിന്നുള്ള മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റെയും മരണം. കാമോത്തയിലെ എം‌ജി‌എം ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോലീസ് കോൺസ്റ്റബിളാണ് മരണമടഞ്ഞത്.

കാമോത്തേയിൽ നിന്നും മുംബൈ സിഎസ്ടിയിൽ ഡ്യൂട്ടിയിലായിരുന്ന ഇദ്ദേഹം ദിവസേന യാത്ര ചെയ്യുന്ന വഴിയിലോ ജോലിസ്ഥലത്തോ വച്ചായിരിക്കും രോഗ ബാധ ഉണ്ടാകുവാൻ സാധ്യതയെന്നാണ് അനുമാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News