കോവിഡ് കാലത്തെ യുവജനമാതൃക; ഭക്ഷ്യവസ്തുക്കളുടെ പാക്കിംങ്ങും ശുചീകരണവും ഏറ്റെടുത്ത് യുവാക്കള്‍

കോവിഡ് കാലത്ത് കേരളത്തിന് മാത്യകയാവുകയാണ് ഒരുസംഘം ചെറുപ്പുക്കാരുടെ കൂട്ടായ്മ. സപ്ലൈകോയുടെ മേല്‍നോട്ടത്തില്‍ കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്കു സൗജന്യമായി നല്‍കുന്ന ഭക്ഷ്യ ധാന്യ കിറ്റിന്റെ പാക്കിങ്ങിനായി കഴിഞ്ഞ രണ്ടാഴ്ച്ചയായി പ്രവര്‍ത്തിക്കുകയാണ് ഈ കൂട്ടായ്മ.

തലസ്ഥാന ജില്ലയിലെ കള്ളിക്കാട് ഗ്രാമ പഞ്ചായത്തിലുള്ള യുവധാര കലാ സാംസ്‌കാരിക സമിതിയുടെ ഇരുപത്തഞ്ചോളം പ്രവര്‍ത്തകരാണ് നാടിന് മാതൃകയാകുന്നത്. കോവിഡ കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കായി നല്‍കുന്ന സേവനങ്ങള്‍ സാധാരണകാരിലെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം.

സപ്ലൈകോയുടെ മേല്‍നോട്ടത്തില്‍ സൗജന്യമായി നല്‍കുന്ന ഭക്ഷ്യ ധാന്യ കിറ്റിന്റെ പാക്കിങ്ങിനായി കഴിഞ്ഞ രണ്ടാഴ്ച്ചയായി പ്രവര്‍ത്തിക്കുകയാണ് തലസ്ഥാണന ജില്ലയിലെ കള്ളിക്കാട് ഗ്രാമ പഞ്ചായത്തിലെ മൈലക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുവധാര കലാ സാംസ്‌കാരിക സമിതി.

ഇരുപത്തഞ്ചോളം പ്രവര്‍ത്തകരാണ് ഇതിനായി രംഗത്തുള്ളത്. ഏതൊരുവിധ പ്രതിഫലവും കൂടാതെ 18 ഇന ഭക്ഷ്യ വസ്തുക്കള്‍ അളന്നു തിട്ടപ്പെടുത്തി പാക്കറ്റുകളാക്കി വിതരണത്തിന് സജ്ജമാക്കുന്ന പ്രവര്‍ത്തനത്തിലാണ് ഇവര്‍.

കൃത്യമായ സാമൂഹ്യ അകലം പാലിച്ചു കൊണ്ടും ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തുമാണ് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെടുന്നത്.

മാസ്‌ക്, സാനിറ്റൈസര്‍, തുടങ്ങിയ ആരോഗ്യ രക്ഷ ഉപാധികള്‍ സൗജന്യമായി പഞ്ചായത്തിലെ വിവിധ ആശുപത്രികള്‍, ഓഫീസുകള്‍ ,വീടുകള്‍, പോലീസ് സ്റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍, എക്‌സൈസ് ഓഫിസ്ഫയര്‍ സ്റ്റേഷന്‍, കെ എസ് ഇ ബി, സഹകരണ ബാങ്ക് , പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നതിലും ഇവര്‍ മുന്‍പന്തിയലുണ്ട്.

ഇതോടൊപ്പം പൊതുഇടങ്ങള്‍ വൃത്തിയാക്കുകയും ആണുനശീകരണം നടത്തുന്ന പ്രവൃത്തികള്‍ക്കും ഇവര്‍ നേതൃത്വം നല്‍കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News