ലോക്ക് ഡൗൺ കാലത്ത് പോലീസ് സ്റ്റേഷനിൽ ഒരു വിവാഹ സൽക്കാരം

ലോക്ക് ഡൗൺ കാലത്ത് പോലീസ് സ്റ്റേഷനിൽ ഒരു വിവാഹ സൽക്കാരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ നവ ദമ്പതികൾക്ക് ലഭിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത വിവാഹ വിരുന്ന്.കണ്ണൂർ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനാണ് വേറിട്ട വിവാഹ വിരുന്നിന് വേദിയായത്.

സിവിൽ പൊലീസ് ഓഫീസർ അനീഷ് കുമാറിനും ആധ്യാപികയായ ശ്രീജിഷയ്ക്കും കോവിഡ്‌ കാലത്തെ വിവാഹം വ്യത്യസ്ത അനുഭവമായി.

വധൂ ഗ്രഹത്തിൽ ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങ് കഴിഞ്ഞ ഉടനെ വധൂവരന്മാർ പോലീസ് സ്റ്റേഷനിലേക്ക്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുക ഡി വൈ എസ് പി ടി കെ രത്കുമാറിനെ ഏല്പിക്കാനായിരുന്നു ഈ യാത്ര.

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിൽ ഒരു മാസത്തെ ശമ്പളം നൽകിയത് കൂടാതെ വിവാഹത്തിനായി മാറ്റി വച്ച തുകയിൽ നിന്നും ഒരു വിഹിതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

നവ ദമ്പതികൾ എത്തുന്ന വിവരം നേരത്തെ അറിഞ്ഞ സ്റ്റേഷനിലെ പൊലീസുകാർ ഒരു വിവാഹ സൽക്കാരം തന്നെ ഒരുക്കി. കേക്കും പായസവും എല്ലാം ഒരുക്കി ഒരു സർപ്രൈസ് സൽക്കാരം.

കോവിഡ്‌ കാലത്തെ ലളിത വിവാഹം ഇത്രയും ഗംഭീരമായതിൽ ഇരുവർക്കും പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം

ലോക്ക് ഡൗൺ നിയന്ത്രണങ്ങളും സാമൂഹിക അകലവും പാലിച്ചു കൊണ്ടായിരുന്നു പോലീസ് സ്റ്റേഷനിലെ വിരുന്ന്.

ശ്രീകണ്ഠപുരം സി ഐ ജോഷി ജോസ്,എസ് ഐ കെ വി രഘുനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് വധൂ വരന്മാർക്ക് വിരുന്ന് ഒരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here