ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് കോണ്‍ഗ്രസ് നേതാവ് മരിച്ചു

ഗുജറാത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലറായ ബദറുദ്ദീന്‍ ഷെയ്ഖ് ആണ് ഞായറാഴ്ച രാത്രി മരിച്ചത്. 58 കാരനായ ബദറുദ്ദീന്‍ അഹമ്മദാബാദിലെ എസ് വി പി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ഏപ്രില്‍ 15ന് ആണ് ബദറുദ്ദീന്‍ ഷെയ്ഖിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആസ്പത്രയില്‍ ചികിത്സയിലായിരുന്നു. കടുത്ത രോഗലക്ഷണങ്ങളെത്തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന ബദറുദ്ദീന്‍ ഷെയ്ഖിന്റെ നില ഗുരുതരമാകുകയായിരുന്നു.

മറ്റൊരു കോണ്‍ഗ്രസ് നേതാവായ ഇമ്രാന്‍ ഖേഡ്വാലയും കൊറോണ വൈറസ് ബാധിതനായിട്ടുണ്ട്.

മഹാരാഷ്ട്ര കഴിഞ്ഞാള്‍ ഏറ്റവുമധികം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന സംസ്ഥാനം ഗുജറാത്ത് ആണ്. 3,071 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News