സംസ്ഥാനത്ത് മൂന്നാംഘട്ട വ്യാപനമില്ല; കൊവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ ആരോഗ്യനില തൃപ്തികരം; ആശങ്ക വേണ്ട, ജാഗ്രത പുലര്‍ത്തണം: മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ഇടുക്കിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടതില്‍ ആശങ്ക വേണ്ടെന്നും പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കെ കെ ശൈലജ ടീച്ചര്‍.

തമിഴ്‌നാട് അതിര്‍ത്തി കടന്നു ആളുകള്‍ വരുന്നത് കര്‍ശനമായി നിയന്ത്രിക്കുന്നുണ്ട്. അതിര്‍ത്തി പ്രദേശത്ത് രോഗം ഗുരുതരമായുള്ള സ്ഥലങ്ങളില്‍ മാസ്‌ക്കും ഗ്ലൗസും ഉപയോഗിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകരുടെ ആരോഗ്യനില തൃപ്തികരം. കേരളം അവര്‍ക്ക് മികച്ച പരിഗണന നല്‍കുന്നു. രോഗം ബാധിച്ച ഹെല്‍ത്ത് പര്‍ക്കര്‍മാര്‍ക്ക് വലിയ പരിഗണന നല്‍കുന്നു.

അവര്‍ക്കാവശ്യമായ നിര്‍ദേശം നല്‍കിയിരുന്നു. കുറച്ചു ആരോഗ്യ പ്രവര്‍ത്തകര്‍ക്കെ രോഗം ബാധിച്ചിട്ടുള്ളു. എങ്കിലും വിഷയം ഗൗരവത്തോടെ പരിഗണിക്കുന്നു

വിദേശത്തു നിന്നും വിവിധ മാനദണ്ഡങ്ങളനുസരിച്ച് മുന്‍ഗണനാ ക്രമത്തിലായിരിക്കും നാട്ടിലെത്തിക്കുക. അതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളതായും മന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News