കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ആരോഗ്യസേതു ആപ്പിന്റെ വിവരസുരക്ഷിതത്വത്തില്‍ സംശയം പ്രകടിപ്പിച്ച് ദേശീയ മാധ്യമങ്ങള്‍. പേര്, പ്രായം, ലിംഗം, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, സ്ഥലം, യാത്രാവിവരങ്ങള്‍ തുടങ്ങിയവ ആപ്പിലൂടെ ശേഖരിക്കുന്നുണ്ട്. ഇവ എത്രനാള്‍ സൂക്ഷിച്ചുവയ്ക്കുമെന്നതില്‍ വ്യക്തത ആപ്പിന്റെ സ്വകാര്യതാനയത്തിലില്ല. ഇവ ആരൊക്കെ കൈകാര്യം ചെയ്യുമെന്നും അവ്യക്തം.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടപെടുന്ന എല്ലാവര്‍ക്കും ആപ്പില്‍നിന്നുള്ള വിവരം ലഭ്യമാക്കുമെന്നാണ് സ്വകാര്യതാ നയത്തിലുള്ളതെന്ന് ‘ദ ഹിന്ദു’ റിപ്പോര്‍ട്ട്ചെയ്തു. രാജ്യത്തോടുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക അഭ്യര്‍ഥനപ്രകാരമാണ് ആപ് വന്‍തോതില്‍ പ്രചരിക്കപ്പെട്ടത്.
രാജ്യത്ത് ഏഴരക്കോടിയിലേറെ പേര്‍ ഇതിനോടകം ഡൗണ്‍ലോഡ് ചെയ്തു. പേരടക്കമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആപ് ഉപയോക്താക്കള്‍ക്ക് സവിശേഷ ഡിജിറ്റല്‍ തിരിച്ചറിയല്‍ ലഭ്യമാകും. ഇതു സ്ഥിരമാണ്. എന്നാല്‍, സിംഗപ്പുരും മറ്റും പുറത്തിറക്കിയ സമാന ആപ്പുകളില്‍ സവിശേഷ തിരിച്ചറിയല്‍ ഇടയ്ക്കിടെ മാറും. സവിശേഷ തിരിച്ചറിയല്‍ സ്ഥിരമായി തുടരുന്നത് സുരക്ഷാഭീഷണി ഉയര്‍ത്തുമെന്നതിനാലാണിത്.
Get real time update about this post categories directly on your device, subscribe now.