ഗള്‍ഫ് രാജ്യങ്ങളിലും മറ്റും കുടുങ്ങിയ മലയാളികളടക്കമുള്ള പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിസ്സംഗത തുടരുന്നു. കേരളമടക്കം സംസ്ഥാനങ്ങള്‍ നിരന്തര സമ്മര്‍ദം തുടരുമ്പോഴും കേന്ദ്രം മെല്ലെപ്പോക്കില്‍.
പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വിശദമായ പദ്ധതി കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ മെല്ലെപ്പോക്കുനയം തുടരുകയാണ് കേന്ദ്രസര്‍ക്കാരെന്നാണ് ഉയര്‍ന്നിട്ടുള്ള വിമര്‍ശം.നിലവില്‍ വിമാന സര്‍വീസുകള്‍ സാധ്യമല്ലാത്തതിനാല്‍ പ്രത്യേക വിമാനങ്ങള്‍ അയക്കേണ്ടിവരും. സന്ദര്‍ശകവിസയുടെ കാലാവധി തീര്‍ന്നവര്‍, വിദ്യാര്‍ഥികള്‍, ഗുരുതര അസുഖങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്കാവും മുന്‍ഗണന.
അതേസമയം ജന്മനാട്ടിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നലെ ആരംഭിച്ചു. ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ മുപ്പതിനായിരം പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമറിയിച്ചു കൊണ്ട് വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത്.
Get real time update about this post categories directly on your device, subscribe now.