”ഈ അധ്യാപകര്‍ക്ക് മണികണ്ഠനരികില്‍ ട്യൂഷന് പോകാം”

വിവാഹത്തിന് കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ നടന്‍ മണികണ്ഠനെ അഭിനന്ദിച്ച് ഹരീഷ് പേരടി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആറ് ദിവസത്തെ ശമ്പളം നല്‍കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകര്‍ മണികണ്ഠന്റെ അടുത്ത് ടൂഷ്യന് പോകാമെന്ന് ഹരീഷ് പേരടി ആവശ്യപ്പെട്ടു.

ഹരീഷ് പേരടിയുടെ വാക്കുകള്‍:

മാസവരുമാനത്തിലെ ഒരു പങ്ക് ദുരിതകാലത്തെ നേരിടാന്‍ സര്‍ക്കാര്‍ ചോദിച്ചപ്പോള്‍ ആ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപക വര്‍ഗ്ഗത്തിന് ഇനി മണികണ്ഠന്റെ അടുത്ത് ധൈര്യമായി ട്യൂഷന് പോവാം..

തന്റെ വിവാഹ ചിലവിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത മണികണ്ഠന്റെ അടുത്ത് പോയി സാമൂഹ്യബോധം പഠിച്ചതിനുശേഷം മാത്രമെ ഈ കത്തിക്കല്‍ കൂട്ടം വിദ്യാര്‍ഥി സമൂഹത്തെ അഭിമുഖികരിക്കാന്‍ പാടുകയുള്ളു…

മണികണ്ഠാ നാടകക്കാരാ നീ കല്യാണം മാത്രമല്ല കഴിച്ചത്…കേരളത്തിന്റെ പൊതുബോധത്തെ ഉയര്‍ത്തിപിടിക്കുന്ന ഒരു യഥാര്‍ത്ഥ അധ്യാപകനായി മാറുക കൂടിയാണുണ്ടായത്…ആശംസകള്‍ …കമ്മട്ടിപാടത്തിലെ ബാലന്റെ ഡയലോഗ് എനിക്കിപ്പോഴാണ് പറയാന്‍ തോന്നുന്നത്…’കൈയ്യടിക്കെടാ” ….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News