നാട്ടിലേക്ക് മടക്കം; റജിസ്റ്റര്‍ ചെയ്ത പ്രവാസി മലയാളികളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു

നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക റൂട്സ് വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്ത പ്രവാസി മലയാളികളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു.

ഗള്‍ഫ് മേഖലയില്‍ നിന്നും ഏറ്റവുമധികം പേര്‍ റജിസ്റ്റര്‍ ചെയ്തതത് യുഎഇയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഏറ്റവുമധികം പേര്‍ രജിസ്റ്റര്‍ ചെയ്തതത് യുകെയില്‍ നിന്നുമാണ്. ഇന്ത്യക്കകത്തുള്ളവര്‍ക്കായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നു മുതല്‍ ആരംഭിക്കും.

ക്വാറന്റയിന്‍ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷന്‍ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുന്‍ഗണനയ്ക്കോ മറ്റോ ബാധകമല്ല. കേരളത്തിലെ വിമാനത്താവളത്തില്‍ എത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്റയിന്‍ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

www.norkaroots.org എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News