കോട്ടയത്ത് കര്‍ശന നിയന്ത്രണങ്ങള്‍; അവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതി

കോട്ടയം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ വരും ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പി തിലോത്തമന്‍.

അവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നും മന്ത്രി നിര്‍ദേശിച്ചു. ജില്ലയില്‍ വ്യാപകമായി ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനിച്ചെന്നും 200 ടെസ്റ്റുകള്‍ ഉടന്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

കിറ്റുകളും മറ്റും എത്തിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി പി തിലോത്തമന്‍ വ്യക്തമാക്കി.

ഹോട്ട്സ്പോട്ടുകളില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ മാത്രം തുറന്നാല്‍ മതി. ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ വീട്ടിലെത്തിക്കും. വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്ന് കുടിവെള്ള പ്രശ്നം പരിഹരിക്കും.

ഹോമിയോ, ആയുര്‍വേദ മരുന്നുകള്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കും.
ജില്ലാ ആശുപത്രിയില്‍ കോവിഡ് സ്റ്റാഫുകള്‍ക്ക് സുരക്ഷയൊരുക്കും, ഇവരുടെ താമസ സൗകര്യം ഉള്‍പ്പെടെ ക്രമീകരിക്കും. ഉദയനാപുരം, മറവന്‍തുരുത്ത് പഞ്ചായത്തുകളിലെ ചില വാര്‍ഡുകള്‍ കൂടി ഹോട്ട്സപോട്ടില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്കമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News