അതിഥി തൊഴിലാളികളുടെ മടക്കത്തിന് പദ്ധതിയുണ്ടോ? കേന്ദ്രത്തോട് സുപ്രീംകോടതി, ഏഴു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

അതിഥി തൊഴിലാളികളുടെ മടക്കത്തിന് കേന്ദ്ര സര്‍ക്കാരിന് പദ്ധതി ഉണ്ടോയെന്ന് ആരാഞ്ഞ് സുപ്രീംകോടതി. ഒരാഴ്ചയ്ക്ക് അകം മറുപടി നല്‍കാന്‍ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബഞ്ച് നിര്‍ദേശം നല്‍കി.

വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലേക്ക് അയക്കാന്‍ നിര്‍ദേശിക്കണമെന്ന പൊതു താല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി കേന്ദ്ര സര്‍ക്കാരിന്റെ മറുപടി തേടിയത്. അതിഥി തൊഴിലാളികളുടെ മടക്കവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

എത്ര പേരെ തിരികെ എത്തിക്കണം, ഇവരെ എങ്ങനെ തിരികെ എത്തിക്കാന്‍ സാധിക്കും, മറ്റ് സഹായങ്ങള്‍ നല്‍കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്ന് സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here