സംസ്ഥാനങ്ങളിൽ റാപിഡ് ടെസ്റ്റിംഗ് നിർത്തി വെയ്ക്കാൻ കേന്ദ്ര നിർദ്ദേശം

സംസ്ഥാനങ്ങളിൽ റാപിഡ് ടെസ്റ്റിംഗ് നിർത്തി വെക്കാൻ കേന്ദ്ര നിർദ്ദേശം. പരിശോധയിൽ കൃത്യത ഇല്ലാത്തതിനെ തുടർന്നാണിത്. ജീവനക്കാർക്ക് കൂട്ടമായി കോവിഡ് ബാധിച്ചതിനെ തുടർന്നു ദില്ലിയിലെ 7 ആശുപത്രികളിൽ വിശദ പരിശോധന നടത്തും.

മഹാരാഷ്ട്രയിൽ രോഗം സ്ഥിരികരിച്ചവരുടെ എണ്ണം 8000 കടന്നു. ദില്ലിയ്ക്ക് പിന്നാലെ
മുംബൈയിലും പ്ലാസ്മ തെറാപ്പി ചികിത്സ ആരംഭിച്ചു. പരിശോധന ഫലങ്ങളിൽ കൃത്യത ഇല്ലാത്തതിനെ തുടർന്നു ഐ സി എം ആർ നേരത്തെ ചൈനയിൽ നിന്നുള്ള കിറ്റുകൾ വഴിയുള്ള പരിശോധന നിർത്തി വെച്ചിരുന്നു.

ഇതേ തുടർന്നാണ് കേന്ദ്രവും പരിശോധനകൾ നിർത്തി വയ്ക്കാൻ കർശന നിർദേശം നൽകിയത്. കിറ്റുകൾ പരിശോധനയ്ക്ക് വിധേയമാക്കും. അതിന് ശേഷം മാത്രമേ റാപിഡ് ടെസ്റ്റിംഗുകൾ നടത്താൻ അനുമതി നൽകു എന്ന് കേന്ദ്രം വ്യക്തമാക്കി.

മുംബൈയിൽ പ്ലാസ്മ തെറപ്പിക്കായി 4 പേരുടെ രക്തം ശേഖരിച്ചു.ദില്ലിയിൽ
കൊറോണ ഭേദമായ 200 തബ്ലീഗ് പ്രവർത്തകർ രക്തം ദാനം ചെയ്തു.ഇത് പ്ലാസ്മ തെറാപ്പിയ്ക്ക് ഉപയോഗിക്കും.

ജീവനക്കാർക്ക് കൂട്ടത്തോടെ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന്
ദില്ലിയിലെ 7 ആശുപത്രിയിൽ മെഡിക്കൽ ഓഡിറ്റിംഗ് നടത്താൻ ദില്ലി സർക്കാർ നിർദേശം നൽകി.
ദില്ലി എയിംസ്, സഫ്ദർജംഗ്, റാം മനോഹർ ലോഹ്യ, മാക്സ്, അപ്പോളോ, തുടങ്ങിയ ആശുപത്രികളിൽ ആണ് പരിശോധന നടത്തുക.

ആന്ധ്രാ പ്രദേശ്‌ ഗവർണറുടെ ഓഫീസിലെ നാലു ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഗവർണറെ പരിശോധനക്ക് വിധേയമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധന്റെ ഓഫീസിനു കോവിഡ് ബാധിച്ചു. മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ ബംഗാൾ സ്വദേശികളെ തിരിച്ചെത്തിക്കാൻ വേണ്ട നടപടികൾ ആരംഭിച്ചതായി ബംഗാൾ സർക്കാർ അറിയിച്ചു.

എന്നാൽ ഉത്തരേന്ത്യയിൽ ഇപ്പോഴും സാമൂഹിക അകലം പാലിക്കാതെ ആളുകൾ പുറത്തിറങ്ങുനതു വലിയ പ്രതിസന്ധി സൃഷിട്ടിക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ രോഗം ബാധിച്ചവരുടെ 8068 ആയി.മരണ നിരക്ക് 4.24% ശതമാനത്തിൽ എത്തി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തു 1396 പേർക്ക് കോവിഡ് ബാധിച്ചു. 48 പേർക്ക് ജീവൻ നഷ്ടമായി. 20835 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 6185 ആളുകൾക്ക് രോഗം ഭേദമായിടുണ്ട്. 872 പേരാണ് ഇതു വരെ കോവിഡ് ബാധിച്ചു ഇന്ത്യയിൽ മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel