ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; കട്ടപ്പനയിലെ രണ്ട് വാര്‍ഡുകള്‍കൂടി ഹോട്ട്സ്പോട്ട്

ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. കട്ടപ്പനയിലെ രണ്ട് വാര്‍ഡുകള്‍കൂടി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.

ഇടുക്കിയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കൂടുതല്‍ നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്.

അതിര്‍ത്തി മേഖലകളില്‍ പരിശോധന ശക്തമാക്കി. ഏലപ്പാറ പിഎച്ച്സിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രി താല്‍ക്കാലികമായി അടച്ചു. ഡോക്ടര്‍ക്ക് കൊവിഡ് പിടിപെട്ടതുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് കലക്ടര്‍ അറിയിച്ചു.

അതേസമയം, കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഇളവ് ലഭിച്ചതോടെ മൂന്നാറിലെ കടകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.

വസ്ത്രം, ആഭരണം, ചെരുപ്പ് എന്നിവ വില്‍ക്കുന്ന കടകള്‍ക്കും ബാര്‍ബര്‍ ഷോപ്പിനും ഇളവുണ്ടായിരിക്കില്ലെന്ന് കലക്ടര്‍ അറിച്ചു.

അതേസമയം ഇടുക്കിയിലെ രണ്ട് ആശുപത്രികള്‍ പൂട്ടിയിരുന്നു. കൊവിഡ് ബാധിച്ച രോഗി സന്ദര്‍ശിച്ച ആശുപത്രിയും ഏലപ്പാറ പിഎച്ച്‌സിയുമാണ് അടച്ചത്.

ഡോക്ടര്‍ക്ക് രോഗം പിടിപെട്ടതോടെയാണ് പി എച്ച് സി പൂട്ടിയത്. കൊവിഡ് രോഗി ഇന്നലെയാണ് അണക്കരയിലെ സ്വകാര്യ ആശുപത്രി സന്ദര്‍ശിച്ചത്.

ഈ സാഹചര്യത്തിലാണ് നടപടി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാന്റയ്‌നില്‍ പോയി മലപ്പുറത്ത് നിന്ന് വന്ന 24 കാരന്‍
പുറ്റടി സ്വദേശിയാണ് ആശുപത്രി സന്ദര്‍ശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News