അന്തര്‍സംസ്ഥാന യാത്ര: പ്രവേശനം നാലു ചെക്കുപോസ്റ്റുകള്‍ വഴി മാത്രം, രാവിലെ എട്ടിനും 11നും ഇടയില്‍; മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തിരുവനന്തപുരം: അന്തര്‍സംസ്ഥാന യാത്രക്കുള്ള മാര്‍ഗനിര്‍ദേശം തയ്യാറാക്കി ഗതാഗത വകുപ്പ്.

അതിര്‍ത്തി കടന്നെത്താന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ഒരു ദിവസം നിശ്ചിത ആളുകള്‍ മാത്രമേ അതിര്‍ത്തി കടക്കാന്‍ അനുവദിക്കൂയെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

മഞ്ചേശ്വരം, മുത്തങ്ങ, വാളയാര്‍, അമരവിള ചെക്കുപോസ്റ്റുകള്‍ വഴി രാവിലെ എട്ടിനും 11നും ഇടയില്‍ മാത്രമായായിരിക്കും പ്രവേശനം.

അതിര്‍ത്തി കടന്നെത്താന്‍ സ്വന്തം വാഹനത്തില്‍ വരാം. കേന്ദ്രം അനുവദിച്ചാല്‍ അന്തര്‍സംസ്ഥാന ബസ് സര്‍വീസ് നടത്തും. ബസില്‍ സാമൂഹിക അകലവും മാസ്‌കും നിര്‍ബന്ധമാണ്. എസി പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News