കൊവിഡ് രോഗി ആശുപത്രിയില്‍ നിന്ന് ചാടി ജീവനൊടുക്കി

കൊവിഡ് രോഗി ആശുപത്രിയില്‍ നിന്ന് ചാടി ജീവനൊടുക്കി. ഹംപിനഗര്‍ സ്വദേശിയായ 50 വയസ്സുകാരനാണ് ആത്മഹത്യ ചെയ്തത്. കര്‍ണാടകയില്‍ വിക്ടോറിയ ആശുപത്രിയിലായിരുന്നു സംഭവം.

ഇന്നു രാവിലെ 8.30ഓടെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡിനു പുറത്താണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്ന് ചാടിയാണ് ഇയാള്‍ ജീവനൊടുക്കിയത്.

ഇയാള്‍ക്കു രോഗം പകര്‍ന്ന 45 വയസുകാരി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസില്‍ ഇന്നലെ വൈകിട്ട് മരിച്ചിരുന്നു. ഇതിന്റെ സമ്മര്‍ദം മൂലമാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

വൃക്ക രോഗിയായ ഇയാളെ കടുത്ത ശ്വാസംമുട്ടലോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ആത്മഹത്യ ചെയ്യാനായി ഇയാള്‍ ഫയര്‍ എക്‌സിറ്റിലൂടെ കെട്ടിടത്തിനു മുകളിലേക്കു കയറിയതാകാമെന്നാണ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News