എല്ലാ ജീവനക്കാർക്കും മുഴുവൻ ശമ്പളവും നൽകണമെന്ന വിജ്ഞാപനം എങ്ങനെ നടപ്പാക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നതെന്ന് സുപ്രീംകോടതി

എല്ലാ ജീവനക്കാർക്കും മുഴുവൻ ശമ്പളവും നൽകണമെന്ന വിജ്ഞാപനം എങ്ങനെ നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്ന് സുപ്രീംകോടതി. ഇതിനായുള്ള സർക്കാർ നയം രേഖാമൂലം വ്യക്തമാക്കണമെന്ന് കോടതി നിർദേശം നൽകി .

രണ്ടാഴ്ചയ്ക്ക് ഉള്ളിൽ ഇക്കാര്യം കോടതിയെ അറിയിക്കണം. അതേസമയം അതിഥി തൊഴിലാളികളുടെ നാട്ടിലേക്ക് മടക്കി അയക്കാൻ എന്താണ് പദ്ധതിയുള്ളതെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു.

തൊഴിലാളികൾക്കും ജീവനക്കാർക്കും മുഴുവൻ ശമ്പളവും നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർച്ച് 20നും 29നും ഇറക്കിയ വിജ്ഞാപനങ്ങളിൽ നിർദേശം നൽകിയിരുന്നു. ഇതിനെതിരെ ചില സ്വകാര്യ സ്ഥാപനങ്ങൾ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.

ലോക്ക് ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ ശമ്പളം നൽകുക പ്രായോഗികമല്ല എന്നുമായിരുന്നു ഹർജിക്കാരുടെ വാദം. തുടർന്നാണ് വിഷയത്തിൽ കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയത്.

എങ്ങനെയാണ് എല്ലാ ജീവനക്കാർക്കും മുഴുവൻ ശമ്പളവും നൽകണമെന്ന വിജ്ഞാപനം നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. ഇത് സംബന്ധിച്ച സർക്കാർ നയം രേഖാമൂലം അറിയിക്കാൻ കോടതി നിർദേശം നൽകി.

രണ്ടാഴ്ചയ്ക്കകം മറുപടി നൽകണം.ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്. ഇതേ ബഞ്ച് തന്നെ അതിഥി തൊഴിലാളികളുടെ മടക്കത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്നും കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു.

മറ്റൊരു ഹർജി പരിഗണിക്കവെ ആയിരുന്നു ഇത്. ഒരാഴ്ചയ്ക്ക് അകം മറുപടി നൽകണം. അതിഥി തൊഴിലാളികളുടെ മടക്കവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി ചർച്ച നടത്തുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

അതിഥി തൊഴിലാളികളെ എങ്ങനെ നാട്ടിൽ തിരികെ എത്തിക്കാൻ സാധിക്കും, മറ്റ് സഹായങ്ങൾ നൽകേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.

ജീവനക്കാരെ പിരിച്ചുവിടുകയും ശമ്പളം നിഷേധിക്കുകയും ചെയ്ത മാധ്യമ സ്ഥാപനങ്ങൾക്ക് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ച് രാവിലെ നോട്ടീസ് അയച്ചിരുന്നു. കേന്ദ്ര സർക്കാരിനും നോട്ടീസിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News