കൊവിഡ് പ്രതിരോധത്തിന്‍റെ സന്ദേശം പകരുന്ന മാജിക്കുമായി പോലീസ് ഇന്‍സ്പെക്ടര്‍

കൊവിഡ് പ്രതിരോധത്തിന്‍റെ സന്ദേശം പകരുന്ന മാജിക്കുമായി പോലീസ് ഇന്‍സ്പെക്ടര്‍. തിരുവനന്തപുരം വിതുര എസ്.ഐ സുധീഷാണ് കൊവിഡിനെ എങ്ങിനെ പ്രതിരോധിക്കണമെന്ന് മായാജാലത്തിലൂടെ കാണിച്ചുതരുന്നത്.

മികച്ച പ്രതികരണമാണ് സമൂഹമാധ്യമത്തില്‍ സുധീഷിന്‍റെ മാജിക്ക് വീഡിയോക്ക് ലഭിക്കുന്നത്. കൊവിഡിനെ പ്രതിരോധിക്കാന്‍ പോലീസ് പലവ‍ഴകളും സ്വീകരിക്കാരുണ്ട്.

പ്രതിരോധത്തിന്‍റെ സന്ദേശം പകരാന്‍ മാജിക്ക് ഒരു നല്ല കലാരുപമാണെന്ന് തെളിയിക്കുകയാണ് വിതുര എസ്. ഐ സുധീഷ്. കൊവിഡിനെ പ്രതിരോധിക്കാന്‍ എന്തെല്ലാം ആവശ്യമാണോ അതെല്ലാം സുധീഷിന്‍റെ മാന്ത്രിക പുസ്തകത്തിലുണ്ട്.

കൊവിഡിന്‍റെ വ്യപനത്തിലെ കണ്ണിമുറിക്കുന്നരീതിയും സുധീഷ് പ്രതീകാത്മകമായി കാണിച്ചു തരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News