നാല് ജില്ലകളില്‍ കൊറോണ രോഗികള്‍ ഇല്ല; ഇടുക്കിയും കോട്ടയവും റെഡ്‌സോണ്‍

സംസ്ഥാനത്ത് കോട്ടയവും ഇടുക്കിയും റഡ് സോണായി പുനര്‍ നിശ്ചയിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് കോട്ടയത്ത് 6 പേര്‍ക്കും ഇടുക്കിയില്‍ 4 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്നലെയും ഈ ജില്ലകളില്‍ കൊറോണ ബാധിതര്‍ ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് ആറ് ജില്ലകള്‍ റഡ് സോണ്‍ ആയി കാസര്‍കോട്, കണ്ണൂര്‍ കോഴിക്കോട്, മലപ്പുറം എന്നിവയാണ് നേരത്തെ റഡ് സോണ്‍ പ്രഖ്യാപിച്ച ജില്ലകള്‍.

സംസ്ഥാനത്തെ നാല് ജില്ലകളില്‍ നിലവില്‍ കൊറോണ ബാധിതരായി ആരുംതന്നെ ചികിത്സയിലില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം, തൃശ്ശൂര്‍, ആലപ്പുഴ, വയനാട് ജില്ലകളിലാണ് നിലവില്‍ രോഗികള്‍ ഇല്ലാത്ത ജില്ലകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here