മെയ് 15 വരെ ഭാഗികമായ ലോക്ഡൗണ്‍ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി; അന്തര്‍ ജില്ലാ, അന്തര്‍സംസ്ഥാന യാത്രകള്‍ നിയന്ത്രിക്കും

തിരുവനന്തപുരം: മെയ് പതിനഞ്ച് വരെ ഭാഗികമായ ലോക്ഡൗണ്‍ തുടരണമെന്നാണ് കേരളത്തിന്റെ അഭിപ്രായമെന്ന് കേന്ദ്രത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അപ്പോഴത്തെ സാഹചര്യമനുസരിച്ച് തുടര്‍ നടപടികള്‍ കൈകൊള്ളും. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ കൊവിഡ് 19 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യാത്ത മേഖലയില്‍ ആള്‍ക്കൂട്ടങ്ങള്‍ പൊതുഗതാഗതം നിയന്ത്രിച്ചും നിലനിര്‍ത്തിയും ശാരീരിക അകലം പാലിച്ചും ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് പരിഗണിക്കാം. അന്തര്‍ ജില്ലാ അന്തര്‍സംസ്ഥാന യാത്രകള്‍ മെയ് 15 വരെ നിയന്ത്രിക്കുകയും വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News