സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച കെപിഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രധാനാധ്യാപകനായ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കൈനീട്ടവും, സക്കാത്തും ദുരിതാശ്വാസനിധിയിലേക്ക്‌

ശംബളം മാറ്റിവയ്ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകര്‍ക്ക് മാതൃകയായി പോത്തന്‍കോട് ഗവണ്‍മെന്‍റ് യു.പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍.

തങ്ങള്‍ക്കു ലഭിച്ച വിഷുകൈനീട്ടമ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയാണ് വിദ്യാര്‍ത്ഥികള്‍ മാതൃകയായത്. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വിദ്യാര്‍ത്ഥികള്‍ തുക കൈമാറിയത്

തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും തിരുത്താനും പലപ്പോ‍ഴും നല്ലത് കുട്ടികളാണ്. ദുരിതകാലത്ത് കേരളത്തെ കൈവിട്ട ചില അധ്യാപകര്‍ക്കൊപ്പമല്ല തങ്ങളെന്ന് വ്യക്തമാക്കുകയാണ് പോത്തന്‍കോട് ഗവണ്‍മെന്‍റ് സുകൂളിലെ വിദ്യാര്‍ത്ഥികള്‍.

തങ്ങളുടെ സ്കൂളിലെ പ്രധാന അധ്യാപകനും കെ.പി എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം. സലാഹുദ്ധീന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടന ദുരിതകാലത്ത് സമൂഹത്തെ സഹായിക്കാതെ നിന്നപ്പോ‍ള്‍ തിരുത്താതിരിക്കാന്‍ കുട്ടികള്‍ക്കായില്ല.

വിഷുകൈനീട്ടമടക്കം തങ്ങളുടെ കൈയ്യിലുള്ള തുകയാകെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുകയാണ് ഈ കുട്ടികള്‍. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്കൂളിലെത്തി സംഭാവന ഏറ്റുവാങ്ങി.

സൈക്കിള്‍ വാങ്ങുന്നതിനാവശ്യമായ തുകവരെ ചില കുട്ടികള്‍ മുഖ്യമന്ത്രിയുടെ ദുരിതീശ്വാസ നിധിയിലേയ്ക്കു നല്‍കിയിട്ടുണ്ട്.

ലോക്ക് ഡൗണ്‍മൂലം ക്ലാസുകളില്ലാത്തതിനാല്‍ ഫോണിലൂടെ ബന്ധപ്പെട്ടാണ് കുട്ടികള്‍ തുക സമാഹരിച്ചത്. ദുരിതകാലത്ത് താത്കാലികമായി ശബളം പിടിക്കാന്‍ സയര്‍ക്കാരിറക്കിയ ഉത്തരവ് കത്തിച്ച അധ്യാപകരല്ല തങ്ങളുടെ വിഷുകൈനീട്ടമടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ കുട്ടികളാണ് സമൂഹത്തിനാകെ മാതൃക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News