”ഏഴു പുരുഷന്മാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പിടിക്കപ്പെട്ടു” ഖത്തര്‍ രാജകുമാരിക്കെതിരെ വ്യാജപ്രചരണവുമായി സംഘപരിവാര്‍; പ്രവാസികള്‍ വീണ്ടും ആശങ്കയില്‍

സോഷ്യല്‍മീഡിയയിലൂടെ ഖത്തര്‍ രാജകുമാരിക്കെതിരെ വ്യാജപ്രചരണവുമായി സംഘപരിവാര്‍ അനുഭാവികള്‍. ഖത്തര്‍ രാജകുമാരിയെ ലണ്ടനിലെ ഒരു ഹോട്ടലില്‍ വച്ച് ഏഴു പുരുഷന്‍മാര്‍ക്കൊപ്പം പിടിച്ചു എന്നാണ് സംഘികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ദേശീയമാധ്യമമായ ഡിഎന്‍എ, ബ്രിട്ടീഷ് പത്രമായ ഫിനാന്‍ഷ്യല്‍ ടൈംസിനെ ഉദ്ധരിച്ചുകൊണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ഈ വാര്‍ത്ത വ്യാജമാണെന്ന് വസ്തുതാ പരിശോധനാ വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസ് വ്യക്തമാക്കുന്നു.

ഓഡ്‌ക്രൈംസ് എന്ന് പേരുള്ള ഒരു വെബ്സൈറ്റില്‍ നിന്നുമാണ് ഫിനാന്‍ഷ്യല്‍ ടൈംസിന് ഈ വാര്‍ത്ത ലഭിച്ചതെന്നും അന്നുതന്നെ ബ്രിട്ടനിലെ നിരവധി മാധ്യമങ്ങള്‍ ഈ വാര്‍ത്ത വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നതായും ആള്‍ട്ട് ന്യൂസ് വ്യക്തമാക്കി.

ഈ വ്യാജവാര്‍ത്ത പോസ്റ്റ് ചെയ്ത @TheSquind എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും 500-ലധികം റീട്വീറ്റുകളാണ് ഈ വാര്‍ത്തയ്ക്ക് ഉണ്ടായിരിക്കുന്നതെന്നും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഈ വാര്‍ത്ത ട്വിറ്ററില്‍ പങ്കുവച്ചയാള്‍ ടാഗ് ചെയ്തത്, യുഎഇ രാജകുടുംബാംഗം ഹെന്ത് ഫൈസല്‍ അല്‍ ഖാസിമിയെയാണ്.

മാത്രമല്ല, ഖത്തര്‍ രാജകുമാരിയുടേതെന്ന പേരില്‍ വ്യാജറിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്നതാകട്ടെ, ദുബായി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മര്‍സൂയി ഹോള്‍ഡിംഗ് എന്ന കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആലിയ അല്‍ മസ്റൂയിയുടെ ചിത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here