‘ധനരാജ് മാഷ് ഈ സ്‌കൂളിൽ പഠിപ്പിക്കേണ്ട’; സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകൻ കുട്ടികളെ പഠിപ്പിക്കേണ്ടെന്ന ബാനർ ഉയർത്തി നാട്ടുകാർ

സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകര്‍ക്കെതിരെ നാട്ടുകാരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതിഷേധം. ഉത്തരവ് കത്തിച്ച അധ്യാപകന്‍ ഇനി കുട്ടികളെ പഠിപ്പിക്കേണ്ടെന്ന് കണ്ണൂര്‍ കതിരൂര്‍ തരുവണത്തെരു യു പി സ്‌കൂളിന് മുന്നില്‍ നാട്ടുകാര്‍ ബാനര്‍ ഉയര്‍ത്തി.

അതെ സമയം മറ്റൊരു സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പിരിവെടുത്ത് ഉത്തരവ് കത്തിച്ച അധ്യാപകന്റെ പേരില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച ആധ്യാപകര്‍ക്കെതിരെ പല സ്ഥലങ്ങളിലും വിദ്യാര്‍ത്ഥികളും നാട്ടുകാരും തന്നെ പ്രതിഷേധവുമായി രംഗത്ത് വരികയാണ്.

കണ്ണൂര്‍ കതിരൂര്‍ തരുവണത്തെരു യു പി സ്‌കൂളിന് മുന്നിലാണ് ധനരാജ് മാഷ് ഇനി കുട്ടികളെ പഠിപ്പിക്കേണ്ട എന്ന ബാനര്‍ വച്ചത്.ഈ സ്‌കൂളിലെ അധ്യാപകനായ ധനരാജ് സര്‍ക്കാര്‍ ഉത്തരവ് കത്തിക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വച്ചിരുന്നു.

പൊയിലൂര്‍ നോര്‍ത്ത് എല്‍ പി സ്‌കൂളിലെ ഉത്തരവ് കത്തിച്ച ഒരു അധ്യാപകനെ വിദ്യാര്‍ഥികള്‍ തന്നെ തിരുത്തി.അധ്യാപകന്റെ ശമ്പളത്തിന് സമാനമായ തുക വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പിരിവെടുത്ത് അധ്യാപകന്റെ പേരില്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത അധ്യാപകര്‍ കുട്ടികളെ പഠിക്കാന്‍ ഇനി വരേണ്ടതില്ല എന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം.സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച ആദ്യപകര്‍ക്കെതിരെ നിരവധി വിദ്യാര്‍ത്ഥികള്‍ പ്ലാക്കര്‍ഡുമായി സമൂഹ മാധ്യമങ്ങള്‍ വഴിയും രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here