ഐടി സംരംഭങ്ങളെയും ഐടി പ്രൊഫഷണൽസിനെയും സംശയത്തിൻ്റെ മുനയയിൽ നിർത്തുന്ന പ്രതിപക്ഷ നടപടി അപഹാസ്യം: ഐ.ടി ജീവനക്കാർ

സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾക്കായി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി കേരളത്തിലെ ഐടി മേഖലയെ തകർക്കരുതെന്ന് അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് സിഐടിയു സംസ്ഥാന കമ്മിറ്റി.

ഐടി മേഖലയിൽ ജോലിയെടുത്ത് ജീവിക്കുന്ന ആയിരക്കണക്കിന് ജീവനക്കാരുടെയും സംരംഭകരുടെയും പ്രതീക്ഷകളെയും ജീവിതമാർഗത്തെയും വഴിമുട്ടിക്കുന്ന പ്രസ്ഥാവനകൾ ഇറക്കുന്നതിലൂടെ നാളെകളിൽ വലിയ വില നൽകേണ്ടി വരുമെന്നും സംഘടന പത്ര കുറുപ്പിലൂടെ അറിയിച്ചു.

ഐ ടി മേഖലയിലെ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പല രംഗത്തും ഒരുപാട് സൗകര്യങ്ങൾ ചെയ്യുവാൻ സാധിക്കും.

കേരള സർക്കാർ ഐടി യുടെ ഏറ്റവും നൂതനമായ രീതിയും കൂടി ഉപയോഗിച്ചാണ് കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന് ലോകത്തിന് തന്നെ മാതൃകയായ രീതിയിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

പ്രതിപക്ഷം സങ്കുചിത രാഷട്രീയത്തിന് വിധേയമായി ഐടി സംരംഭങ്ങളെയും ഐടി പ്രൊഫഷണൽസിനെയും സംശയത്തിൻ്റെ മുനയിൽ നിർത്തുന്ന നടപടി പ്രതിഷേധാർഹമാണ്.

കേരളത്തിൽ പുതിയ ഐടി വ്യവസായങ്ങൾ തന്നെ കടന്ന് വരാതെയിരിക്കുന്നതിന് ഇടയാക്കുന്ന ഇത്തരം ദുഷ്പ്രചരണങ്ങൾ നിർത്തണമെന്ന് അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് സിഐടിയു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ഇത്തരം പ്രസ്ഥാവനകളെ ശകതിയായി എതിർക്കുന്നതായും യൂണിയൻ സംസ്ഥാന പ്രസിഡണ്ട് പി എസ് മധുസൂദനൻ ജനറൽ സെക്രട്ടറി എ ഡി ജയൻ എന്നിവർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here