തൃശൂരില്‍ അതിഥി തൊഴിലാളികളെ തെരുവില്‍ ഇറക്കി കലാപത്തിന് ശ്രമം; കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍; സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന ദൃശ്യങ്ങളും പകര്‍ത്തി തോന്ന്യാസം

തൃശൂര്‍: എരുമപ്പെട്ടി കടങ്ങോട് ഗ്രാമപഞ്ചായത്തില്‍ അതിഥി തൊഴിലാളികളെ തെരുവിലിറക്കി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍.

കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം പ്രസിഡണ്ട് വെള്ളറക്കാട് പാറക്കല്‍പീടികയില്‍ വീട്ടില്‍ പി.കെ സുലൈമാന്‍ (53), കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കടങ്ങോട് സ്വാമിപ്പടി ചേനംപറമ്പില്‍ വീട്ടില്‍ സി.വി മുത്തു എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും സ്ത്രീയുടെയും കുട്ടികളുടെയും സ്വകാര്യതക്ക് ഭംഗം വരരുത്തുന്നതും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സമ്മതമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് നടത്തുന്ന സാമൂഹ അടുക്കളയുടെ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാണിച്ചുള്ള ദൃശ്യങ്ങളും സോഷ്യല്‍മീഡിയയിലൂടെ ഇരുവരും പ്രചരിപ്പിച്ചതായും കണ്ടെത്തി.

കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമണി രാജന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News