ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കും: മുഖ്യമന്ത്രി

വിവിധ കാരണങ്ങളാൽ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലേക്ക് തിരികെയെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവരിൽ പലരുടെയും അവസ്ഥ വിഷമകരാണ്. ഭക്ഷണം പോലും കിട്ടാതിരിക്കുന്നവരും താമസ സ്ഥലങ്ങളിൽ നിന്ന് ഇറക്കിവിട്ടപ്പെട്ടവരുമുണ്ട്.

ഇവരെ തിരികെയെത്തിക്കാനുളഅള നടപടികൾ ബുധനാഴ്ച്ച ആരംഭിക്കും. ഇതിന്റെ വിശദാംശങ്ങൾ നോർക്ക പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഘട്ടംഘട്ടമായാണ് ഇവരെ തിരിച്ചെത്തിക്കുക. അതിർത്തിയിൽ ആരോഗ്യപരിശോധന ഉണ്ടാകും. ഇവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കും.

പ്രവാസികൾ വരുമ്പോഴുള്ള എല്ലാ മുൻകരുതലുകളും ഇവരുടെ കാര്യത്തിലും സ്വീകരിക്കും. ഏതൊക്കെ വഴികളിലൂടെയാകണം കൊണ്ടുവരേണ്ടത് എന്നതിനെക്കുറിച്ച് ക്രമീകരണമുണ്ടാക്കും. എല്ലാവരും ഇതുമായി പൂർണമായും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News