എല്ലാ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ഈ നായകത്വത്തിന് ഐക്യദാര്‍ഢ്യം; കൊറോണ പ്രതിരോധത്തില്‍ മാതൃകാപരമായ നേതൃത്വം വഹിക്കുന്ന മുഖ്യമന്ത്രിയെ അഭിനന്ദിച്ച് പികെ പാറക്കടവ്

ലോകമാകെ ഒരു മഹാമാരി പടര്‍ന്നുപിടിക്കുന്ന ഈ കാലത്ത് ലോകം അംഗീകരിക്കുന്ന മാതൃകയില്‍ വൈറസിനെ ചെറുക്കുന്നതിനിടയിലും രാഷ്ട്രീയ ലക്ഷ്യം വച്ച് കേരള സര്‍ക്കാറിനെതിരെ അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ സാഹിത്യകാരന്‍ പികെ പാറക്കടവ്.

ഈ മഹാമാരിയുടെ കാലത്തും തെളിവുകളേതുമില്ലാതെ രാജ്യ തലസ്ഥാനത്ത് യുഎപിഎ ചുമത്തപ്പെടുമ്പോള്‍, പൗരത്വ നിയമത്തിനെതിരെ സമരം നടത്തിയവര്‍ക്ക് നേരെ പ്രതികാര നടപടി തുടരുമ്പോള്‍,

ഇതിനോടൊക്കെ മുഖം തിരിഞ്ഞ് നില്‍ക്കുന്ന മാധ്യമങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെയും ആരോഗ്യ പ്രവര്‍ത്തകരെയും കരിവാരിത്തേക്കുന്ന രീതിയിലേക്ക് തരംതാഴരുതെന്നും പികെ പാറക്കടവ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here