ഈ കൊറോണക്കാലത്ത് മനുഷ്യന് ജീവിക്കാന്‍ എറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണ്; ചിലര്‍ക്കിപ്പഴും നേരംവെളുത്തിട്ടില്ല; വ്യാജവാര്‍ത്തകള്‍ക്കെതിരെ നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്

കേരളത്തില്‍ കൊറോണ പോസിറ്റീവ് ആയ രോഗിയെ വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സ് വൈകി വന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് അമേരിക്കന്‍ മലയാളിയും സ്വിസ് ബാങ്ക് ജിവനക്കാരനുമായ നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്.

ഒരു ജനത അത്രമേല്‍ പൊരുതിനില്‍ക്കുന്നൊരു കാലത്ത് ഇങ്ങനെ കുത്തിത്തിരിപ്പുണ്ടാക്കുന്നത് യാഥാര്‍ഥ്യങ്ങളെ ഇനിയും മനസിലാക്കാത്തതുകൊണ്ടാണെന്നും.

ഈ ദുരിതകാലത്ത് മനുഷ്യന് ജീവിക്കാന്‍ എറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്നും നസീര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഒപ്പം അമേരിക്കയില്‍ കൊറോണ രോഗികളോട് ആവിടെ സ്വീകരിക്കുന്ന ഒട്ടും സുരക്ഷിതമല്ലാത്ത നടപടികളെ കുറിച്ചും വിശദീകരിക്കുന്ന.

മരിക്കുമെന്നാവുന്ന ഘട്ടത്തിലാണ് അമേരിക്ക രോഗികള്‍ക്ക് ആശുപത്രി ചികിത്സ നല്‍കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News